അത്തോളി: ഐക്യ ജനാധിപത്യ മുന്നണി അത്തോളി പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് അത്തോളി ടൗൺ ജുമ മസ്ജിദിന് സമീപം ഡി.സി.സി ട്രഷറർ അഡ്വ.പി. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു കമ്മിറ്റി പഞ്ചായത്ത് ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷനായി.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ,ആർ.എം.പി.ഐ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ദിലീപ് കുമാർ, യു ഡി എഫ് പഞ്ചായത്ത് മുൻ ചെയർമാൻ രാജേഷ് കൂട്ടാക്കിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായ സാജിദ് കോറോത്ത്, പഞ്ചായത്ത് പ്രസിഡന്റും 17-ാം വാർഡ് സ്ഥാനാർത്ഥിയുമായ ബിന്ദു രാജൻ സംസാരിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ എ.പി അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ ഇയ്യാങ്കണ്ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
