അത്തോളി : തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിയമിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ്.
ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറും ഉപവരണാധികാരി എ.ഡി.എമ്മുമാണ്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല വരണാധികാരിക്കാണ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള തയാറെടുപ്പുകള്‍, നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍, അവയുടെ സൂക്ഷ്മ പരിശോധന, അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ക്കല്‍, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം തുടങ്ങി അതതു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല വരണാധികാരി, ഉപവരണാധികാരി എന്നിവരില്‍ നിക്ഷിപ്തമാണ്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളുടെ പട്ടിക താഴെ:
കോഴിക്കോട് ജില്ലാ പഞ്ചായത്ത്
വരണാധികാരി -സ്നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ കലക്ടര്‍
ഉപവരണാധികാരി -സി മുഹമ്മദ് റഫീഖ്, എ.ഡി.എം.
ബ്ലോക്ക് പഞ്ചായത്തുകളിലെ വരണാധികാരികള്‍
.ബാലുശ്ശേരി: ജില്ലാ ലേബര്‍ ഓഫീസര്‍ -കോഴിക്കോട് സിവില്‍ സ്റ്റേഷന്.
പന്തലായനി: ജില്ലാ സപ്ലൈ ഓഫീസര്‍ -കോഴിക്കോട് സിവില്‍ സ്റ്റേഷന്.
ചേളന്നൂര്‍: ജോയിന്റ് രജിസ്ട്രാര്‍, കോ ഓപറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) -പുതിയറ.
പന്തലായനി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍
ചേമഞ്ചേരി: സ്പെഷ്യല്‍ തഹസില്‍ദാര്‍, ലാന്‍ഡ് ട്രിബ്യൂണല്‍, കോഴിക്കോട്
ചെങ്ങോട്ടുകാവ്: സീനിയര്‍ സൂപ്രണ്ട്, ഇന്സ്പെക്ഷന് സെക്ഷന്‍, കോഴിക്കോട് കലക്ടറേറ്റ്
അത്തോളി: അസിസ്റ്റന്റ് ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍, കൊയിലാണ്ടി
ചേളന്നൂര്‍ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍
കക്കോടി: സിറ്റി റേഷനിങ് ഓഫീസര്‍, നോര്‍ത്ത് കോഴിക്കോട്
ചേളന്നൂര്‍: സബ് രജിസ്ട്രാര്‍, ചേളന്നൂര്‍
കാക്കൂര്‍: സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), കോഴിക്കോട്
നന്മണ്ട: അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, കോഴിക്കോട് സിറ്റി
നരിക്കുനി: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ സൗത്ത് സബ് ഡിവിഷന് ഓഫീസ്, കോഴിക്കോട്
തലക്കുളത്തൂര്‍: സ്പെഷ്യല്‍ തഹസില്‍ദാര്‍, ലാന്‍ഡ് അക്വിസിഷന്‍, (കെ.എസ്.ആര്.ഐ.പി) കോഴിക്കോട് സിവില്‍ സ്റ്റേഷന്
ബാലുശ്ശേരി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ
ബാലുശ്ശേരി: എംപ്ലോയ്മെന്റ് ഓഫീസര്‍, ബാലുശ്ശേരി
നടുവണ്ണൂര്‍: അസി. ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രിസ് ഓഫീസര്‍, കൊയിലാണ്ടി
കോട്ടൂര്‍: അഗ്രിക്കള്‍ച്ചര്‍ അസി. ഡയറക്ടര്‍, ബാലുശ്ശേരി
ഉള്ളിയേരി: തഹസില്‍ദാര്‍ (എല്‍ ആര്), കൊയിലാണ്ടി താലൂക്ക്
ഉണ്ണികുളം: താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കൊയിലാണ്ടി
