കോക്കല്ലൂർ: പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്ത് ബാലുശ്ശേരിയിലെ നിറ സാന്നിധ്യവുമായ കെ.പി. മനോജ് കുമാർ മാസ്റ്റർ എൻ.സി.പി – എസ് ൽ ചേർന്നു.
എൻ.സി.പി കോഴിക്കോട് ജില്ലാ പ്രസിഡൻ്റും എൽ.ഡി. എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദ് പതാക കൈമാറി.

കോക്കല്ലൂരിലെ എ.സി. ഷണ്മുഖദാസ് സ്മാരക മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ മുസ്തഫ ദാരുകലഅധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, പി.പി. രവി, പൃഥ്വീരാജ് മൊടക്കല്ലൂർ, അസൈനാർ എമ്മച്ചംകണ്ടി, സി.പി. സതീഷ്, ശൈലജ കുന്നോത്ത്, മുഹമ്മദ് നടുപ്പറമ്പിൽ, തങ്കം അനന്തോത്ത് സത്യൻ, എന്നിവർ ആശംസാപ്രസംഗം നടത്തി.
