കോഴിക്കോട്: ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ ദേശീയ പാതയിൽ റോഡിൻ്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് ( ഞായർ ) രാവിലെ 6 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഇടത്തോട്ട് തിരിച്ചു വിടും.

ഈ വാഹനങ്ങൾ ഓവർ ബ്രിഡ്ജ് വഴി ഉള്ള്യേരി , അത്തോളി പാവങ്ങാട് വഴി പോകേണ്ടതാണ്.
