അത്തോളി : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഡിജിറ്റൽ സ്റ്റുഡിയോയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് നിർവഹിച്ചു.
വാർഡ് മെമ്പർ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആധുനിക വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ പഠനത്തിന്റെ പ്രാധാന്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് സിന്ധു സുരേഷ് പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ, വി.എച്ച്. എസ് സി പ്രിൻസിപ്പൽ ഫൈസൽ കെ പി, ഹെഡ് മിസ്ട്രസ് സുനു വി ആർ, എം.പി.ടി.എ പ്രസിഡന്റ് ശാന്തി മാവിട്ടിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മീന കെ കെ സ്വാഗതംവും സീനിയർ അസിസ്റ്റന്റ് റാണി കെ പി നന്ദിയും പറഞ്ഞു
