ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ ഗിരീഷ് പുത്തഞ്ചേരി അക്കാദമി രൂപീകരിച്ചു. പഞ്ചായത്ത് വികസന പദ്ധതികളുടെ ഭാഗമായാണ് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ
ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ മ്യൂസിക് ,ആർട്ട് അക്കാദമി റജിസ്റ്റർ ചെയ്യുന്നത്. ഫോക് ലോർ സ്കൂളും പെർഫോമൻസ് തിയറ്ററും അക്കാദമിയുടെ ഭാഗമായിരിക്കും. അക്കാദമി ബൈലോ പ്രകാരം 21 അംഗ സമിതി പ്രവർത്തിക്കും. വിവിധ കലാ-സംഗീത-സാഹിത്യ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന അക്കാദമി ബൈലോ യോഗം അംഗീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡണ്ട് എൻ എം .ബാലരാമൻ അധ്യക്ഷത വഹിച്ചു.
പൃഥ്വിരാജ് മൊടക്കല്ലൂർ, ബിജു ശങ്കർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ചന്ദ്രിക പൂമഠം, ഭാസ്ക്കരൻ കിടാവ്, ആലങ്കോട് സുരേഷ് ബാബു, അഷറഫ് നാറാത്ത്, ശശി ആന വാതിൽ, ഡോ. രാമകൃഷ്ണൻ, കെ പി . സുരേഷ് , സി പി സതീശൻ (ആസൂത്രണ സമിതി ഉപാധ്യക്ഷൻ)എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് സ്വാഗതവും കെടി സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.
