അത്തോളി: കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രോജക്ടിന്റെ ഭാഗമായി മേഖലാ സമിതിയുടെ നേതൃത്വത്തിൽ വനിത വായന മത്സരം നടന്നു. അത്തോളി ദേശീയ ഗ്രന്ഥാലയത്തിൽ യു.പി തലം, വനിത ജൂനിയർ , വനിത സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പഞ്ചായത്തിലെ വായാനശാലതല മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരാണ് പങ്കെടുത്തത്.

കവി രാജീവൻ ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ എൻ.ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മേഖല സമിതി കൺവീനർ എൻ പ്രദീപൻ സ്വാഗതവും സംഘടക സമിതി കൺവീനർ നിധീഷ് പുറായിൽ നന്ദിയും പറഞ്ഞു. പ്രജീഷ പവിത്രൻ, സൂര്യ ടി.വി ,അഷ്റഫ് മാസ്റ്റർ തോരായി എന്നിവർ വായനാ മത്സര ക്വിസ് നിയന്ത്രിച്ചു. ജില്ല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..

വിജയികൾ. (യഥാക്രമം ഒന്ന് രണ്ട് , മൂന്ന് സ്ഥാനക്കാർ )
യു.പി തലം: ആത്മിക എ.എസ് (പഞ്ചായത്ത് ലൈബ്രറി), അലൈന എസ് ജിത്ത് (കൊങ്ങന്നൂർ ലൈബ്രറി), അദിതി കെ (ഗ്രാമീണ ഗ്രന്ഥാലയം)
വനിത ജൂനിയർ: വീണ എം. (ഗ്രാമീണ ഗ്രന്ഥാലയം ), നന്ദന കെ (പഞ്ചായത്ത് ലൈബ്രറി), ആതിര സി. അനിൽകുമാർ (ദേശീയ ഗ്രന്ഥാലയം)
വനിത സീനിയർ:ഷിജി (പഞ്ചായത്ത് ലൈബ്രറി), ഗിരിജ നാറാണത്ത് (കൊങ്ങന്നൂർലൈബ്രറി) ഷാജിത എൻ ( കൊങ്ങന്നൂർ ലൈബ്രറി)
