അത്തോളി : ശാന്തിതീരം അയൽപക്കക്കൂട്ടവും കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ചികിത്സാ വിഭാഗവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. മരുന്നു വിതരണവും നടന്നു.
അത്തോളി ഗവ. എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഹെൽത്ത് എഡ്യൂക്കേറ്റർ ദിലീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി വി ബാബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് നേത്ര ചികിത്സാ വിഭാഗത്തിലെ ഡോ. നസ്റിൻ, ഡോ. അഞ്ജു, ഡോ. ശ്രുതി എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിൽ വൈസ് പ്രസിഡണ്ട് സി.എം വിനോദ് ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ നടത്തിപ്പിനായി സ്കൂൾ അനുവദിച്ച ഗവ: എൽ.പി സ്കൂളിന് ഉപഹാരമായ സീലിംഗ് ഫാൻ ശാന്തിതീരം ട്രഷറർ പി . ശശികുമാർ സ്കൂൾ അധ്യാപിക ശ്യാമയ്ക്ക് കൈമാറി. സെക്രട്ടറി എം. ഉല്ലാസ് സ്വാഗതവും ജോ:സിക്രട്ടറി കെ.സി.വിനോദ് നന്ദിയും പറഞ്ഞു.
