പൂക്കാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സമ്പൂർണ്ണ ലൈഫ് ഭവനപദ്ധതിയുടേയും അതിദാരിദ്ര്യമുക്ത ഗ്രാമ പഞ്ചായത്ത് ആയി മാറിയതിൻ്റേയും പ്രഖ്യാപനം നാടിൻ്റെ ഉത്സവമായി മാറി. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തി.
കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരും സംവിധാനങ്ങളും ഏകോപിതമായി പ്രയത്നിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യപ്രദേശമാണ് കേരളം എന്നത് ലോകത്തിന് കൂടി മാതൃകയാകുന്നു.
ലൈഫ് ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 4,64,304 വീടുകൾ ഇതിനോടകം പൂർത്തിയാക്കി. 1,33,599 വീടുകളുടെ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 18,885.58 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്രയും തുക വീടുവെച്ചു കൊടുക്കാൻ ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലൈഫ്ഭവന പദ്ധതി അപേക്ഷകരില്‍ അര്‍ഹരായ 348 കുടുംബങ്ങള്‍ക്കും വീട് നല്കി ജില്ലയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചത്. 73 അതിദരിദ്രകുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ പഞ്ചായത്തിന് സാധിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ജൈവവൈവിധ്യ രജിസ്റ്റർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൾ ഹാരിസിന് നൽകി പ്രകാശനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്മരണിക ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ മുൻ പ്രസിഡണ്ട് അശോകൻ കോട്ടിന് നൽകി പ്രകാശനം ചെയ്തു. ലൈഫ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയ മുൻ സെക്രട്ടറി ടി അനിൽകുമാർ വി ള ഒ മാരായ
എ വി സുഗതൻ , കെ സിജിൻ എന്നിവരെ
മന്ത്രി ആദരിച്ചു. ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ടി രാധാകൃഷ്ണൻ മാസ്റ്റർ,
ടി പി സുകുമാരൻ മാസ്റ്റർ, കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ആദരിച്ചു.
ജൈവ വൈവിദ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ: കെ പി മഞ്ജു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സോമൻ,
ഷീബ ശ്രീധരൻ ,വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു
കെ രവീന്ദ്രൻ, മുഹമ്മദ് ഷാജി,
മോഹനൻ വീർവീട്ടിൽ, ശങ്കരൻ അവിണേരി,
എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം നിധിൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ ബൈജു നന്ദിയും പറഞ്ഞു.
