അത്തോളി: അത്തോളി കൊങ്ങന്നൂർ ശാഖ മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അബ്ദുൽ അസീസ് കമ്മോട്ടിൽ അധ്യക്ഷനായി.സി.എച്ചിന്റെ വാഹന ഡ്രൈവറായിരുന്ന ഇബ്രാഹിം മല്ലിശ്ശേരിയെ ആദരിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സാജിദ് നടുവണ്ണൂർ അനുസ്മരണ പ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാൻ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ, ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, ട്രഷറർ എ.എം മുസ്തഫ, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു,വനിത ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റംല പയ്യം പുനത്തിൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എം സരിത, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഫാസിൽ നടേരി, മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സലീം കോറോത്ത് സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി താഹിർ കാബൂറ സ്വാഗതവും സർഷാദ് താഴെ പരപ്പിൽ നന്ദിയും പറഞ്ഞു.

