അത്തോളി: അത്തോളി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ‘തകൃതി 2025’ ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം കുമാരി ഹരിചന്ദന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിചന്ദന ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ഹൈദർ കൊളക്കാട് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മീന കെ കെ, ഹൈസ്കൂൾ പ്രധാന അധ്യാപിക സുനു വി ആർ, സ്കൂൾ മദർ പി ടി എ പ്രസിഡണ്ട് ശാന്തി മാവീട്ടിൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സജ്ന, കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ ലസിത എ കെ തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിൻ്റെ വിവിധ സ്റ്റേജിതര ഇനങ്ങൾ സെപ്റ്റംബർ 14 മുതൽ ആരംഭിച്ചു. 2 വേദികളിലായി നൃത്ത, നാട്യ, ആലാപന ഇനങ്ങളിൽ വിദ്യാർഥികൾ അവരുടെ കഴിവുകൾ മാറ്റുരയ്ക്കുന്നു. കലോത്സവം ചൊവ്വാഴ്ച സമാപിക്കും.
