അത്തോളി: അത്തോളി അത്താണി – കൊങ്ങന്നൂർ റോഡിൽ പ്രവർത്തിക്കുന്ന കാർ വർക്ക് ഷോപ്പിൽ വൻ തീപ്പിടിത്തം. കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് എത്തി തീയണച്ചു.
വൈകീട്ട് ആറര മണിയോടെയാണ് വർക്ക് ഷോപ്പിൽ തീയും പുകയും ഉയർന്നത്. അത്തോളി പൊലീസും നാട്ടുകാരും ജീവനക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർഫോഴ്സ് എത്തി ശക്തമായി വെള്ളം ചീറ്റിയ ശേഷമാണ് തീ അണഞ്ഞത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും കെടുത്താനായത്.
ഇതിനിടെ വർക്ക് ഷോപ്പിലുണ്ടായിരുന്ന കാറുകൾ പുറത്തേക്ക് തള്ളി നീക്കിയിരുന്നു. ആളപായമില്ല.
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
