ചേളന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനത്തില്‍ ഡ്രൈവര്‍ കം സെക്യൂരിറ്റി നിയമനം നടത്തും. യോഗ്യത: ഹെവി ലൈസന്‍സ്, പ്രവൃത്തിപരിചയം. വിമുക്തഭടന്മാര്ക്ക് മുന്‍ഗണന. അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30നകം ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2260575.
സര്‍വേയര്‍, ചെയിന്മാന് നിയമനം
ജില്ലയിലെ പട്ടയമിഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്മാന്മാര് എന്നിവരെ നിയമിക്കുന്നു. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്മാന്: എസ്എസ്എല്‍സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര് ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ്കെ നഴ്സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ പത്തിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം. വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374990.
