അത്തോളി : രാജീവ് ദർശൻ മഹാത്മാ ക്വിസ് ഒക്ടോബർ 5ന് വേളൂർ ജി.എം.യു.പി. സ്കൂളിൽ വച്ച് നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരോ വിഭാഗങ്ങൾക്കും 2000, 1000, 500 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർ അത്തോളി പഞ്ചായത്തിലെ താമസക്കാരോ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവരോ ആയിരിക്കണം.
മഹാത്മാ ക്വിസിൽ പങ്കെടുക്കുന്നവർ https://forms.gle/QekPefaVsxhLEtiAA എന്ന ലിങ്കുപയോഗിച്ച് റജിസ്റ്റർ ചെയ്യേണ്ടതാണ്. ഇന്ന് ( ഒക്ടോബർ 3) രാത്രി 8 മണി വരെ പേര് റജിസ്റ്റർ ചെയ്യാം. അതിനുശേഷം കൂടുതൽ നിർദ്ദേശങ്ങൾക്കു വേണ്ടി
താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ക്വിസിന് മാത്രമുളള വാട് സാപ്പ് ക്വിസ് ഗ്രൂപ്പിലും ചേരുക. ഫോൺ നമ്പർ : 8547 400472
https://chat.whatsapp.com/IC8CgUpl6rs34AhWcZcs9P?mode=ems_copy_t
