ചേമഞ്ചേരി: ∙ കോഴിക്കോട് ജില്ലാപഞ്ചായത്തും വനിത ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജീവൻ രക്ഷ പരിശീലന ക്യാമ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് നിർവഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മോഹനൻ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജന പദ്ധതി വിശദീകരണം നടത്തി. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ അനിത കെ.എം സ്വാഗതവും
ഐ.സി.ഡി.എസ് സൂപ്പർവൈസർ വിജില ഒ. നന്ദിയും പറഞ്ഞു. ജീവൻ രക്ഷ പരിശീലന വിഷയത്തിൽ സത്യനാരായണൻ ക്ലാസ്
നയിച്ചു.
