പാലക്കാട് ഉപ തിരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെസ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.
മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍:
സി. കൃഷ്ണകുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര,രാഹുല്‍ മാങ്കൂട്ടത്തില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ, ഡോ.പി.സരിന് – സ്വതന്ത്രന് – സ്റ്റെതസ് കോപ്പ്, രാഹുല്‍.ആര് മണലാഴി വീട് – സ്വതന്ത്രന്- തെങ്ങിൻ തോട്ടം, ബി.ഷമീര്‍ – സ്വതന്ത്രന് -ടെലിവിഷൻ, ഇരിപ്പുശ്ശേരി ‘സിദ്ധീഖ്. സ്വതന്ത്രന് -ബാറ്ററി ടോർച്ച് , രാഹുല്‍ ആര് വടക്കന്തറ -സ്വതന്ത്രന് – എയർ കണ്ടീഷ്ണർ, സെല്വന്. എസ് – സ്വതന്ത്രന് – ഒട്ടോറിക്ഷ, രാജേഷ് എം – സ്വതന്ത്രന്- ഗ്യാസ് സിലിണ്ടർ, എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്രന് – കരിമ്പ് കർഷകൻ
