ഉള്ള്യേരി: ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശി സുനിൽ ഡേവിഡിനെതിരെ മുസ്ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്തിൻ്റെ ഭീഷണി പ്രസംഗം. ഉള്ള്യേരി പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിലാണ് ഭീഷണി പ്രസംഗം.
കൊല്ലത്തുനിന്ന് വന്ന സമയത്ത് രണ്ട് കാലിലാണ് വന്നതെങ്കിൽ തിരിച്ച് പോകുമ്പോൾ വീൽ ചെയറിൽ ഉന്തിക്കൊണ്ടുപോകുന്ന ഗതികേട് ഉണ്ടാകരുത്. ആരെങ്കിലും റോഡിലൂടെ പോകുമ്പോൾ നിങ്ങളുടെ കരണക്കുറ്റിക്ക് ഒന്ന് തന്നാൽ അത് അധികമാവുകയില്ലെന്നും സാജിത് കോറോത്ത് പ്രസംഗത്തിൽ പറഞ്ഞു.
