അത്തോളി: കൊടക്കല്ല് മൊടക്കല്ലൂർ സ്വദേശിയായ യുവതിയേയും രണ്ട് മക്കളേയും കാണാതായി. ചങ്ങരോത്ത് കോളനിയിലെ ശരതിൻ്റെ ഭാര്യ ഫാത്തിമ ( 23 ) യേയും മക്കളായ ഷാസ്പിക ( 4) സമീഹ (1) എന്നിവരേയുമാണ് സെപ്തംബർ 9 മുതൽ കാണാതായത്. ഫാത്തിമ ക്രീം കളർ ലൈൻ ചുരിദാറാണ് ധരിച്ചിട്ടുള്ളത്.
ഏകദേശം 164 സെൻ്റി മീറ്റർ ഉയരമുണ്ട്. ,വെളുത്തു മെലിഞ്ഞ ശരീരമാണ്.
ഷാസ്പിക കറുപ്പ് ബനിയനും നീല ജീൻസുമാണ് ധരിച്ചിട്ടുള്ളത്. സമീഹയുടേത്
മുന്തിരി കളർ ബനിയനും ട്രൗസറുമാണ് വേഷം. ഇവരെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷനിൽ (കോഴിക്കോട് റൂറൽ) അറിയിക്കേണ്ടതാണ്.
ഫോൺ നമ്പർ : 04962672233, 9497947240, 9497980774, 9846087549, 9747608046
