അത്തോളി :കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച നാല് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് അത്തോളിപോലീസ് സ്റ്റേഷന് മുന്നിൽ അത്തോളി ,ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്താ ഭിമുഖ്യത്തിൽ ജനകീയ സദസ്സ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനംചെയ്തു.സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു.
എടാടത്ത് രാഘവൻ , ബിന്ദു രാജൻ, നാസ് മാമ്പൊയിൽ, അജിത് കുമാർ കരുമുണ്ടേരി, രമേശ് ബാബു വയനാടൻ കണ്ടി, സതീശ് കന്നൂർ, ശാന്തി മാവീട്ടിൽ,ബിന്ദു കോറോത്ത്, ഷമീം പുളിക്കൂൽ എന്നിവർ പ്രസംഗിച്ചു. സുരേഷ് കെ കെ സ്വാഗതവും ഇയ്യാകണ്ടി മുഹമ്മദ് നന്ദിയും പറഞ്ഞു
