അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സമരാഹ്വാനവുമായി സി.പി.എം പ്രതിഷേധ പ്രചാരണ ജാഥ നടത്തി. സെപ്തംബർ 11 ന് നടക്കുന്ന ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ചിൻ്റേയും ധർണ്ണയുടേയും പ്രചാരണത്തിനായാണ് പ്രതിഷേധ ജാഥ നടത്തിയത്. ഓരോ കേന്ദ്രത്തിലും നൂറുകണക്കിനാളുൾ പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ പോഷക സംഘടനാ ഭാരവാഹികൾ ജാഥാ ക്യാപ്ടൻമാരെ ഹാരാർപ്പണം നടത്തി.
രണ്ടു മേഖലകളിലായാണ് ജാഥ നടന്നത്. വടക്കൻ മേഖല ജാഥ മൊടക്കല്ലൂർ ചിറപ്പുറത്ത് വയലിൽ എ.കെ മണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. കെ. ശോഭ, എം.ലക്ഷ്മി, അഖിൽ കൂമുള്ളി,രൂപേഷ് കെ.എം, കെ.മുരളീധരൻ, ചന്ദ്രൻ പൊയിലിൽ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. തെക്കൻ മേഖലാ ജാഥ കണ്ണിപ്പൊയിലിൻ സതീശൻ ഇയ്യാട് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പി.എം. ഷാജി,സഫ്ദർ ഹഷ്മി, എം.ജയകൃഷ്ണൻ, എൻ. പ്രദീപൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം എം രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. എസ്. അനിൽ കുമാർ സംസാരിച്ചു. വടക്കൻ മേഖല ജാഥ കാർഗ്ഗിൽ സ്റ്റോപ്പ്, കൂമുള്ളി, കോതങ്കൽ, കുറുവാളൂർ, കൊടശ്ശേരി, തോരായി, വേളൂർ വെസ്റ്റ്, പഞ്ചായത്ത് ഓഫീസ്, കുടക്കല്ല് എന്നിവിടങ്ങളിൽ പര്യടനം നടത്തി. കെ.കെ. ശോഭ ജാഥാ ലീഡറും മുരളി മാസ്റ്റർ ഡെപ്യൂട്ടി ലീഡറുമായി. സബീഷ് ആ ലോക്കണ്ടി പൈലറ്റും ചിറ്റൂർ രവീന്ദ്രൻ മാനേജരുമായിരുന്നു.

തെക്കൻ മേഖലാ ജാഥ കോളിയോട്ടു താഴം, സ്നേഹനഗർ, കൊങ്ങന്നൂർ, കുനിയിൽ കടവ്, ദേശീയ ഗ്രന്ഥാലയം, അത്തോളി ടൗൺ, അത്തോളിക്കാവ്, അത്തിക്കോട്ടുമുക്ക്, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പി.എം. ഷാജി ജാഥാ ലീഡറും വി.എൻ ജയചന്ദ്രൻ ഡെപ്യൂട്ടി ലിഡറുമായി. സഫ്ദർ ഹഷ്മി പൈലറ്റും കെ.കെ. ബാബു മാസ്റ്റർ മാനേജറുമായിരുന്നു.
