എലത്തൂർ: എൻ.എച്ച്. എം എംപ്ലോയീസ് യൂണിയ ( സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എലത്തൂർ സേതു സീതാറാം യുപി സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ എൻ.എച്ച് എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മീരാ നിമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് റാൻഡോൾഫ് വിൻസൻറ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി മെമ്പർ സി.സി. രതീഷ്, സംസ്ഥാന ട്രഷറർ ടി.ഷിജു ,ഡോ. ശീതൾ ശ്രീധർ, സി.ജിൻസി തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരുടെ നേതൃത്വത്തിൽ പൂക്കളവും വിവിധങ്ങളായ കലാ കായിക പരിപാടികളും നാടൻ പാട്ടു കലാകാരൻ ശ്രീരാഗ് തച്ചന്റെ സംഗീത വിരുന്നും സമ്മാന വിതരണവും നടന്നു.
