അത്തോളി: ഇന്നലെ നിര്യാതനായ
ചോയികുളം ‘ദിനി നിവാസി’ൽ പാലോത്ത് മീത്തൽ പ്രഭാകരൻ്റെ (ദിവാകരൻ – 65) സംസ്കാരം ഇന്ന് (ഞായർ ) പകൽ 12.30 ന് ചീക്കിലോട് സ്മശാനത്തിൽ നടക്കും. അത്തോളിയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. സാംസകാരിക സംഘടനയായ സംസ്കാര അത്തോളിയുടെ പ്രവർത്തകനായിരുന്നു.
അത്തോളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമ പാലോത്ത് ആണ് ഭാര്യ.
മക്കൾ: ദിനി,മഗീന,റീതുൽ (ദുബായ്),മരുമക്കൾ: ബിജു വാകയാട് (ദുബായ്),അനിൽ കുമാർ കാരയാട് ( ദുബായ്). സഹോദരങ്ങൾ:ലക്ഷ്മി, സരോജിനി, ബാലൻ,അശോകൻ, ശാന്ത, പരേതനായ ഭാസ്കരൻ.
