അത്തോളി: സായുധ സേനകളിൽ നിയമനം ആഗ്രഹിക്കുന്നവർക്കായി പരംവീർ അക്കാദമിയുടെ ആഭിമുഖ്യത്തിൻ ആഗസ്ത് 31 ന് ഉള്ള്യേരിയിൽ പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉള്ളിയേരി സപ്ളൈകോ ക്ക് എതിർവശമുള്ള
പരംവീർ അക്കാദമി ഹാളിൽ രാവിലെ 9 മണി മുതലാണ് ക്യാമ്പ് നടക്കുക.
2025 -26 വർഷങ്ങളിലായി ആർമി,നേവി,എയർഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സേനകളിലേക്ക് നടക്കാൻ പോവുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൂടാതെ മെയ് – സെപ്റ്റംബർ
മാസങ്ങളിൽ നടക്കുന്ന NDA
പരീക്ഷക്കുള്ള സെലക്ഷൻ ടെസ്റ്റും ഉണ്ടാവും.
MNS,CDS,AFMC,BTECH ENTRY,COAST GUARD, WOMEN MILITARY POLICE, STATE FORCE എന്നി മേഖലകളെ കുറിച്ച് ഗൈഡൻസ് ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
15 നും – 28 വയസ്സിനും ഇടയിൽ പ്രായമുള്ള10,+2, Degree,Diploma യോഗ്യതയുള്ള യുവതി-യുവാക്കൾക്ക് പങ്കെടുക്കാം.
കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 30 വൈകുന്നേരം 5 മണിക്ക് മുൻപായി സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ: 9544 288047, 7025158825, 8891631548 എന്നീ നമ്പറുകളിൽ ലഭിക്കും.
