അത്തോളി : അത്തോളിയുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സ്വരലയ മ്യൂസിക്കൽ ആൻ്റ് കൾച്ചറൽ ഗ്രൂപ്പ്. അത്തോളിയിലെ ഗായകരുടേയും സംഗീത കലാകാരൻമാരുടെയും കൂട്ടായ്മയായ സ്വരലയയുടെ ഒന്നാം വാർഷികാഘോഷം ഓഗസ്ത് 31 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു.
പൂവിളി മേലോഡിയോസ് ഈവ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ആസ്വാദകരുടെ മനസ്സിൽ പതിഞ്ഞ മെലഡി ഗാനങ്ങൾക്ക് പ്രാധാന്യം നൽകും.

ലളിത ഗാനങ്ങളും സിനിമാ ഗാനങ്ങളും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും കോർത്തിണക്കി ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ സ്വരലയയിലെയും അത്തോളിയിലെയും ഗായകർ പങ്കെടുക്കും. അത്തോളി കെ.വി ആർക്കേഡ് ഗ്രൗണ്ടിലാണ് വേദിയൊരുങ്ങുക.
സാജിത് കോറോത്ത് രക്ഷാധികാരിയും ദേവരാജൻ
ചെയർമാനും അരുൺ (നാസ് )കൺവീനറു സി.പി അനിൽ കുമാർ പ്രോഗ്രാം കമ്മിറ്റി കൺവീനറുമാണ്.
