കൊച്ചി: നടൻ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണെന്ന് കരുതുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ഗായകൻ, മിമിക്രി താരം, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ചലച്ചിത്ര, നാടക നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രഹ്നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറും (മറിമായം) സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മിസ്റ്റർ & മിസ്സിസ്,മിമിക്സ് ആക്ഷൻ 500,
ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്,
ഹിറ്റ്ലർ ബ്രദേഴ്സ്,ബസ് കൻഡക്ടർ
കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ , ചട്ടമ്പിനാട് , അച്ചായൻസ്,
മേരനാം ഷാജി തുടങ്ങിയവ നവാസ് വേഷമിട്ട സിനിമകളാണ്.
