അത്തോളി : അത്തോളിയുടെ സാംസ്കാരിക ഭൂമികയിലെ ഒരു അടയാളം കൂടി ഓർമ്മയാകുന്നു. അത്തോളി എ.ആർ. ടാക്കീസിലെ ജീവനക്കാരനായിരുന്ന മലയിൽ
രവി നിര്യാതനായി. അറുപത്തിരണ്ട് വയസ്സായിരുന്നു.
അത്തോളിയിൽ ആദ്യം ഇപ്പോഴത്തെ സപ്ളൈക്കോ സൂപ്പർ മാർക്കറ്റിന് സമീപവും പിന്നീട് ഹൈസ്കൂളിന് സമീപമായും പ്രവർത്തിച്ചിരുന്ന എ.ആർ. ടാക്കീസിലെ നോട്ടീസ് വിതരണക്കാരനായും ടിക്കറ്റ് മുറിക്കാരനായും രാജൻ ജോലി ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ സിനിമകൾ മാറുന്നത് നാട്ടുകാരെ അറിയിക്കാനായി ചെണ്ടക്കാരനോടൊപ്പം പോസ്റ്റർ ബോർഡും നോട്ടിസുകളുമായി ഇടവഴികളിലൂടെയും പുഴയോരത്തുകൂടെയും സഞ്ചരിക്കുന്ന രാജൻ ഓർമ്മയിലെ കൗതുക ദൃശ്യമാണ്. ടാക്കീസ് അടച്ചതിന് ശേഷം ഹോട്ടലിലും ലോട്ടറി വിതരണക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പഴയ പാട്ടുകളുടെയും പ്രേം നസീറിൻ്റേയും ആരാധകനായിരുന്നു. നിരവധി പാട്ടുകൾ ഹൃദിസ്തമായിരുന്നു.

അത്തോളിയുടെ സംസ്കാരിക മേഖലയിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന
എ. ആർ. ടാക്കീസിന് പിന്നാലെ അവിടുത്തെ നോട്ടീസ് വിതരണക്കാരനും മറയുകയാണ്.
അച്ഛൻ:പരേതനായ ചന്തു. സഹോദരങ്ങൾ: രാഘവൻ , രാജൻ, പരേതയായ ദേവി. സംസ്ക്കാരം ഇന്ന് നടക്കും.
