അത്തോളി: കുന്നത്തറ ആരോഗ്യകേന്ദ്രം തകർക്കാനുള്ള വികസന വിരുദ്ധരുടെ ഗൂഢ നീക്കങ്ങൾക്കെതിരെ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു .കുന്നത്തറ ആരോഗ്യകേന്ദ്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുന്നത്തറ അങ്ങാടിയിൽ നടന്ന പരിപാടി ബാലുശ്ശേരി എം എൽ എ അഡ്വ കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.
എൻ ആർ എച്ച്എം പദ്ധതിയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കുന്നത്തറയിൽ നിലൽക്കുന്ന ആരോഗ്യകേന്ദ്രത്തിനുനേരേ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെയാണ് ആരോഗ്യകേന്ദ്രം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബഹുജനറാലിയും പൊതുയോഗവും നടത്തിയത്. കുന്നത്തറ അങ്ങാടിയിൽ നടന്ന പരിപാടിയിൽ സംരക്ഷണസമിതി ചെയർമാൻ എ. രവീന്ദ്രൻ അധ്യക്ഷനായി. പ്രസക്തമല്ലാത്ത വാദങ്ങളുമായി കോടതിയെ സമീപിച്ച് നിർമാണം തടസ്സപ്പെടുത്തുന്നതിൽ സംരക്ഷണസമിതി പ്രതിഷേധിച്ചു.
ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ബാലുശ്ശേരി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ സുരേഷ് ബാബു ആലങ്കോട്, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ, സംരക്ഷണസമിതി കൺവീനർ ടി. ബാബു സിപിഎം നേതാവ് എ കെ മണി ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് രജനീഷ് നെടുമ്പ്രത്ത്, എൻസിപി നേതാവ് പി വി ഭാസ്കരൻ കിടാവ്, കെ രവീന്ദ്രൻ, കരുമാത്ത് ശ്രീധരൻ നായർ, തുടങ്ങിയവർ സംബന്ധിച്ചു.
