അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് സ്വന്തമായി വാർത്താ ചാനൽ. സ്കൂൾ നെല്ലിക്ക എന്ന പേരിലാണ് വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾ തന്നെ വാർത്താ ചാനൽ ഒരുക്കിയത്. ദൈനംദിന വാർത്തകൾ അറിയുന്നതിന് വിദ്യാർഥികൾക്ക് വാർത്താ ചാനൽ സൗകര്യമൊരുക്കുന്നു.
പ്രധാനാദ്ധ്യാപിക സുനു പ്രവീൺ വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന കഥാ ശില്പശാലയ്ക്ക് സുരേഷ് അക്ഷരി നേതൃത്വം നൽകി. കഥാ രചനാ സങ്കേതങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു. വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി കഥാസമാഹാരം പ്രസിദ്ധീകരിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.

റഫീക് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ലസിത, മണിലാൽ എന്നിവർ സംസാരിച്ചു. ടീച്ചർ ലൈബ്രേറിയൻ എസ്. സരിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജ്ന എം.പി നന്ദിയും പറഞ്ഞു.
