റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ മുഴുവൻ സമയ കരാർ വ്യവസ്ഥയിൽ ലൈസൺ ഓഫീസർ ഒഴിവിലേക്ക് നിയമനം. നാല് ഒഴിവുകൾ. ജൂലൈ 14 ന് 6 മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.rbi.org.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഐ.ടി മിഷനിൽ അവസരം
കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ ഇ ഗവേണൻസ് ഹെഡ്, മിഷൻ കോ ഓർഡിനേറ്റർ, സീനിയർ ഇൻഫർമേഷൻ സെക്യുരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയർ ആർകിടെക്റ്റ്, സീനിയർ നെറ്റ് വർക്ക് എൻജിനിയർ, ഹാൻ്റ് ഹോൾഡ് സപ്പോർട്ട് എൻജിനിയർ, ഹെൽപ് ഡസ്ക് ഓപ്പറേറ്റർ, ഓഫിസ് അറ്റൻ്റൻ്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ / ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. https://careers-itmission.keralagov.in എന്ന സൈറ്റിൽ നിന്ന് കൂടുതൽ വിവരം ലഭിക്കും. അവസാന തിയ്യതി : ജൂലൈ 26.
കെ റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റൻ്റ്
കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. www.keralarail.com/carriers എന്ന വിലാസത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
ഫിനാൻസ് മാനേജർ ഒഴിവ്
കേരള റോഡ് ഫണ്ട് ബോർഡിൽ ഫിനാൻസ് മാനേജർ ഒഴിവിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.krfb.org സൈറ്റിൽ ലഭിക്കും.
അക്കൗണ്ട്സ് ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് :www.erckerala.org.
