അത്തോളി : കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) നിര്യാതനായി. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ചെറുകിട കയർ വ്യവസായിയായിരുന്നു. ഏറെ കാലം കൊങ്ങന്നൂരിലെ വിവിധ സ്ഥലങ്ങളിൽ പല ചരക്ക് കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ആയിഷു താഴത്തടത്തിൽ.
മക്കൾ: ഇമ്പിച്ചിപ്പാത്തു, ബഷീർ, ഖദീജ,, സാറ , അഫ്സത്ത്.
മരുമക്കൾ: അബൂബക്കർ (ചേളന്നൂർ). പരേതനായ മൊയ്ദീൻ കോയ ഹാജി(കാട്ടിലപ്പീടിക), യുസുഫ് ഹാജി (പുറക്കാട്ടിരി), ബഷീർ (വി കെ റോഡ്), സഫിയ (കാപ്പാട്)
സഹോദരങ്ങൾ: ആലിക്കുട്ടി, മമ്മദ് ഹാജി, ആമദ്, അബ്ദുള്ള, ഫാത്തിമ, കൈച്ച.
മയ്യിത്ത് നമസ്കാരം നാളെ (ജൂലൈ 9 ) രാവിലെ 9 മണിക്ക് മലയിൽ പള്ളിയിൽ.
