അത്തോളി : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സാദരം 25 എന്ന പേരിലുള്ള പരിപാടി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് അധ്യക്ഷതവഹിച്ചു.
അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷീബ രാമചന്ദ്രൻ.ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ, പ്രിൻസിപ്പാൾ മീന.കെ.കെ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഫൈസൽ.കെ.പി, ഹെഡ്മിസ്ട്രസ് സുനു.വി.ആർ, പി.ടി.എ.പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ, സ്മിത.എം.പി, നദീറകുരിക്കൾ, ലസിത.എ.കെ, സാബിറ.വി.കെ, കെ.സജീവൻ എന്നിവർ സംസാരിച്ചു
