അത്തോളി : കൊങ്ങന്നൂർ ആസ്ഥാനമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന
ദയ ഗ്രുപ്പ് ഓഫ് ചാരിറ്റി ഓർഗനൈസേഷൻ ധനസമാഹരണത്തിൻ്റെ ഭാഗമായി ആക്രി ചാലഞ്ച് നടത്തി. ധന ശേഖരണത്തോടൊപ്പം പരിസര ശുചീകരണം കൂടിയാണ് ആക്രി ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് ഒ.കെ. അഷ്റഫ് പറഞ്ഞു.
കൊങ്ങന്നൂരിലേയും സമീപ പ്രദേശങ്ങളിലേയും നിരാലംബരും നിർദ്ധനരുമായ നിരവധി രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സംഘടനയാണ് ദയ. കൊങ്ങന്നൂരിന്റെ വിവിധപ്രദേശങ്ങളിൽ നിന്ന് സംഘടനാ പ്രവർത്തകർ പഴയ സാധനങ്ങൾ ശേഖരിച്ചു. പ്രസിഡണ്ട് ഒ.കെ. അഷറഫ്
സിക്രട്ടറി ഒ.കെ. തസ്ലി, ടി.പി.
ശർസാദ്, നജീബ്, കോയ, ഹാഷിം
ഷാജി പവിത്രം,മുഹമ്മദലി, തസ്ലി.കെ, റാഷിദ് കോറോത്ത്, നസീർ എന്നിവർ പങ്കെടുത്തു
