അത്തോളി : മഴയിൽ പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ തോരായി – കൊടശ്ശേരി റോഡ് അറ്റകുറ്റപ്പണി നടത്തി ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയായി. റോഡിൽ കുഴി രൂപപ്പെട്ട ഭാഗങ്ങളിൽ മണ്ണിട്ട് നികത്തി കൊടശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാർ ഗതാഗത യോഗ്യമാക്കി.
ഏറെ നാളുകളായി റോഡ് തകർന്ന് കുഴികളായതിനെ തുടർന്ന് നാട്ടുകാർക്ക് യാത്ര ദുരിതമായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളുണ്ടാവാത്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ രംഗത്തിറങ്ങിയത്.
ഡ്രൈവർമാരായ എ. കെ. നദീർ, രാജേഷ്, ജംഷീർ, ജിതേഷ്, റഷീദ്, പ്രണവ്, എ. കെ.അഫ്സൽ,രജീഷ്,കുട്ടൻ,ഷഫീഖ്, രാഗേഷ്,വിനു തുടങ്ങിയവർ നേതൃത്വം നൽകി.
