അത്തോളി : ലഹരിക്കെതിരെ ശക്തമായ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളുമായി അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അത്തോളിയിൽ വിവിധ പരിപാടികൾ നടത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ 2 മില്യൺ പ്ലെഡ്ജ് ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മുഴുവൻ വിദ്യാർഥികളും സി.പി.ടി.എ ഭാരവാഹികളും പങ്കാളികളായി. ഫ്ലാഷ് മോബ് , ലഹരി വിരുദ്ധ റാലി, സൂംബാ ഡാൻസ് , സ്പെഷ്യൽ അസംബ്ലി എന്നിവയിലൂടെ ലഹരി വിരുദ്ധ സന്ദേശം
വിദ്യാർത്ഥികളിലെത്തിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം
