അത്തോളി : വായനയിലൂടെ ഒറ്റപ്പെട്ടവർക്ക് അതിജീവനവും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഡോ. എ സുരേഷ് കുമാർ പറഞ്ഞു. കണ്ണിപ്പൊയിൽ ദർശന വായനശാലയുടെ നേതൃത്വത്തിൽ വായന വാരത്തിൽ നടത്തിയ പാട്ടും പറച്ചിലും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടോടിക്കഥയിലൂടെ സുപരിചിതമായ കുരങ്ങന്റെയും മുതലയുടെയും കഥയുടെ പുനരാഖ്യാനം നടത്തിക്കൊണ്ടായിരുന്നു സുരേഷ് കുമാർ വായനയുടെ മറുതലങ്ങൾ പരിചയപ്പെടുത്തിയത്. സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, ഉഷ മുരളി, എ.പി. ഷിനി , കെ ആർ സ്വപ്ന എന്നിവർ പ്രസംഗിച്ചു. സന്മയ, അദ്യുത്, വേദലക്ഷ്മി, അളകനന്ദ, പി.സിനു, ഫാത്തിമ മിൻഹ, ദേവശ്രീ, വേദശ്രീ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ടി. കെ സതീഷ് സ്വാഗതവും വി.ജി. ഷൈനിൽ നന്ദിയും പറഞ്ഞു.
