അത്തോളി : അത്തോളിയിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും വോളിബാൾ കളിക്കാരനുമായിരുന്ന കെ.വി കുമാരൻ്റെ ചികിത്സക്കായി സഹായ ധനം സമാഹരിക്കുന്നു.
ഹൃദയ സംബന്ധമായ അസുഖം കാരണം കുറച്ചു കാലം മൊടക്കല്ലൂർ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ഹൃദയ ശസ്ത്രക്രിയ എത്രയും വേഗത്തിൽ നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്. അസുഖം കാരണം നിത്യവൃത്തിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളിയായ കുമാരൻ. ചികിത്സക്കും നിത്യജീവിതത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് കുടുംബം.
റൈപേറിയൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബിൽ വെച്ച് ചേർന്ന നാട്ടുകാരുടെ യോഗത്തിൽ ബാബു ബിക്കി ചെയർമാനും ഷെമിൻ കൺവീനറായും സജീവൻ ട്രഷറർ ആയും കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ,
ക്ലബ് പ്രസിഡന്റ് വി.എൻ ജയചന്ദ്രൻ എന്നിവർ രക്ഷാധികാരികളാണ്. സഹായധനം
G-pay 8593977742 നമ്പർ വഴിയോ
Ac no-161712801200016
Ifsc-KSBK0001617
Kerala state co-operative bank Itd അക്കൗണ്ട് വഴിയോ നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
