എം ടി വാസുദേവൻ നായരുടെ പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന എം ടി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കുന്നത്തറയിൽ സ്ഥാപിക്കണമെന്ന് അത്തോളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കലാ സംസ്കാരിക സംഘടനയായ സ്പേസ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഒരു കാലത്ത് അത്തോളിയുടെ അഭിമാനമായി പ്രവർത്തിച്ചിരുന്ന കുന്നത്തറ ടെക്സ്റ്റയിൽസിൻ്റെ ഭൂമി വർഷങ്ങളായി വെറുതെ കിടക്കുകയാണ്. ചലച്ചിത്ര – സാഹിത്യ പ്രതിഭയായ എം.ടിയുടെ സ്മരണക്കായി സർക്കാർ സ്ഥാപിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് ഈ ഭൂമി പ്രയോജനപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ബി.കെ. ഗോകുൽദാസ് ആദ്ധ്യക്ഷത വഹിച്ചു. സ്പേസ് സെക്രട്ടറി അഷറഫ് ചീടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി.സി അബ്ദുൾ കരീം സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു, എം ജയകൃഷ്ണൻ മാസ്റ്റർ, മണി മാസ്റ്റർ , മൂസക്കോയ മാസ്റ്റർ, ഉഷ ടീച്ചർ,
കെ ടി . ശേഖർ, ജോബി മാത്യു, പ്രകാശ് കെ, മനോജ് വി.എം എന്നിവർ സംസാരിച്ചു.
19 അംഗങ്ങളടങ്ങിയ നിർവാഹക സമിതി രൂപീകരിച്ചു.

പുതിയ ഭാരവാഹികളായി ബി കെ ഗോകുൽദാസ് (പ്രസിഡണ്ട്), അഷറഫ് ചീടത്തിൽ (സെക്രട്ടറി), അബ്ദുൾ കരീം ടി സി (ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടായി കൃഷ്ണകുമാരി, ജോയന്റ് സെക്രട്ടറിയായി കെ ഷിജിൻ എന്നിവരെയും തെരഞ്ഞെടുത്തു. സത്യൻ പാലാക്കര, റഷീദ് മണപ്പാട്ടിൽ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സുരേഷ് അക്ഷരി നന്ദി പറഞ്ഞു.
