നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലക്ക് 91 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 13 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് കോടിയുടെ വീതം വികസന പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്താകെ 982.01 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്
ബാലുശ്ശേരി
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ആറ് പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ അപ്ഗ്രേഷന്‍ പ്രവൃത്തികള്‍ക്കായി രണ്ടുകോടി രൂപ, ബാലുശ്ശേരി ബസ്റ്റാന്‍ഡ് നവീകരണത്തിന് 1.50 കോടി, ഡോ. ബി ആര് അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് ഒരു കോടി, കൂട്ടാലിട നഗര സൗന്ദര്യവത്കരണത്തിന് ഒരു കോടി, ഉള്ളിയേരി നഗര സൗന്ദര്യവത്കരണത്തിന് ഒരു കോടി, പനങ്ങാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍ പൂര്‍ത്തീകരണത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
കൊയിലാണ്ടി
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ആറ് പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. അഞ്ച് കോടി രൂപ ചെലവിട്ടുള്ള കാപ്പാട് കടല്‍ഭിത്തി നിര്‍മാണമാണ് പ്രധാന പ്രവൃത്തി. മൂടാടി പഞ്ചായത്തിലെ ആവിക്കല്‍ തോടിന് കുറുകെ ഉപ്പുവെള്ള തടയണ നിര്‍മാണത്തിന് 40 ലക്ഷം, കൊയിലാണ്ടി നഗരസഭ കൊടക്കാട്ടുമുറി-നെല്യാടി റോഡ് നിര്‍മാണത്തിന് 28 ലക്ഷം, പയ്യോളിയില്‍ വിവിധ റോഡുകളുടെ വശങ്ങളില് അഴുക്കുചാല്‍ നിര്‍മാണത്തിന് 50 ലക്ഷം, തിക്കോടി പഞ്ചായത്തിലെ പെരുമാള്‍ താഴെ ആവിക്കല്‍ റോഡ് നവീകരണത്തിന് 48 ലക്ഷം, കൊയിലാണ്ടി മുനിസിപ്പാലിറ്റി വായനാരി തോട് നവീകരണത്തിന് 40 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു.

എലത്തൂര്‍
എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കത്തുതാഴം ബണ്ട് റോഡ് നിര്‍മാണത്തിന് ഒരുകോടി 20 ലക്ഷവും കൊളത്തൂര്‍ എഫ്എച്ച്സി കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു. വാഴാക്കാപുറത്ത്താഴം-മരക്കാട്ട് നിലം ഡ്രെയിനേജ് കം റോഡിന് 40 ലക്ഷം, കാക്കൂര്‍-പതിനൊന്നാം മൈല്‍ പുന്നശ്ശേരി റോഡിന് 40 ലക്ഷം, പാവണ്ടൂര്‍-ചീക്കിലോട് റോഡിന് 30 ലക്ഷം, പാവണ്ടൂര്‍-സ്റ്റേഡിയം റോഡിന് 50 ലക്ഷം, കക്കോടി മദ്രസ-മാവിളിക്കടവ് റോഡിന് 30 ലക്ഷം, ബദിരൂര്‍-ഞാവറാട്ടിതാഴം റോഡിന് 25 ലക്ഷം, ഈന്താട്-മുതുവാട്ട്താഴം റോഡിന് 65 ലക്ഷം, കല്ലുംപുറത്ത്താഴം- ഒളോപ്പാറ റോഡിന് 30 ലക്ഷം, പറമ്പില്‍-പൂളക്കടവ് റോഡിന് 25 ലക്ഷം, പോലൂര്-പയമ്പ്ര റോഡിന് 20 ലക്ഷം, എടവലത്ത് താഴം-കോതങ്കല്‍-പണിക്കരുകണ്ടി താഴം റോഡിന് 20 ലക്ഷം, പറമ്പിച്ചേരിമുക്ക്-വടക്കേല്മുക്ക് റോഡിന് 30 ലക്ഷം, ആലിന്‍ചുവട്-കുത്തുകല്ലുള്ളതില്‍ ഇരുളത്ത് പുറായില്‍ റോഡിന് 25 ലക്ഷം, അന്നശ്ശേരി ഇഎംഎസ് സ്റ്റേഡിയം നിര്‍മാണത്തിന് 25 ലക്ഷം, ചാത്തോത്ത്താഴം-നമ്പീട്ടില്താഴം റോഡിന് 20 ലക്ഷം, കച്ചേരി-പാലോറ നടുത്തുരുത്തി റോഡിന് 20 ലക്ഷം, പാവയില്‍-പെരുമ്പലത്ത്-പരപ്പാറ റോഡിന് 20 ലക്ഷം, പുതിയേടത്ത് താഴം-അമ്മം മലയില്‍ റോഡിന് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്
