സംസ്ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ പദ്ധതയും ചേർന്നുള്ള ആകെ സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നുവെന്ന് ട്രഷറിയിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ചയോടെ 28,039 കോടി കടന്നു.
സംസ്ഥാന പദ്ധതി ചെലവ് 85.66 ശതമാനമാണ്. 18,705.68 കോടി രൂപ.
തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 110 ശതമാനം പിന്നിട്ടു. 9333.03 കോടി രൂപ.
പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ചപ്പോൾ ഉയർന്ന പ്രധാന ആക്ഷേപം പദ്ധതി ചുരുക്കുന്നു എന്നതായിരുന്നു. എന്നാൽ, പദ്ധതി ചെലവിൽ ഒരു വെട്ടിക്കറുവും ഉണ്ടായിട്ടില്ലെന്നാണ് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് അമ്പത് ശതമാനം കടക്കില്ലെന്നായിരുന്നു മറ്റൊരു ആക്ഷേപം. ഏറ്റവും മികച്ച തദ്ദേശ പദ്ധതി ചെലവാണ് ഇത്തവ ണയുള്ളത്.
2023 – 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു.
2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടത്.
ഫൈനൽ കണക്കിൽ ചെലവ് ഉയരാനാണ് സാധ്യത
രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണീ ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ
തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടിയായി. അന്തിമ കണക്കിൽ ഉയരാനാണ് സാധ്യത.
*വിവിധ ഇനങ്ങൾക്ക് ഈവർഷം നൽകിയ തുക*
• ക്ഷേമ പെൻഷൻ നൽകിയത് 13,082 കോടി രൂപ.
-ബജറ്റ് വകയിരുത്തലിനേക്കാൾ 2053 കോടി അധികം നൽകി
• കാസ്പിന് 979 കോടി ചെലവിട്ടു.
-ബജറ്റ് വകയിരുത്തലിനേക്കാൾ 300 കോടി അധികം നൽകി.
• സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി നൽകി.
-ബജറ്റിനേക്കാൾ 251 കോടി അധികം നൽകി.
• റേഷൻ സബ്സിഡിക്ക്-1012 കോടി രുപ
-ബജറ്റ് വകയിരുത്തിയതിനേക്കാൾ 74 കോടി അധികം നൽകി
• കെഎസ്ആർടിസിക്ക് സഹായമായി 1612 കോടി നൽകി
-ബജറ്റ് വകയിരുത്തലിനേക്കാൾ 676 കോടിയാണ് അധികമായി നൽകിയത്
• ജലജീവൻ മിഷന് 952 കോടി നൽകി
-ബജറ്റ് വിഹിതത്തെക്കാൾ 401 കോടിയാണ് അധികമായി നൽകിയത്
• ലൈഫ് മിഷന് നൽകിയത് 749 കോടിയാണ്
• പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടിയും നൽകി
• ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി നൽകി
• നെല്ല് സംഭരണത്തിന് 558 കോടി നൽകി
-ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു
• വിപണി ഇടപെടലിന് 489 കോടി നൽകി
-ബജറ്റ് വിഹിതം 205 കോടി മാത്രം. അധികം നൽകിയത് 284 കോടി രൂപ
• SC/ST/OBC/OEC/Minority Scholarship-കൾക്കായി 1429 കോടി രൂപയാണ് നൽകിയത്. ഏതാണ്ട് മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട ഒരു തുകയും നൽകാനില്ല
• ആശ വർക്കേഴ്സിന് സംസ്ഥാന സഹായമായി 211 കോടി നൽകി
-ബജറ്റ് വിഹിതം 188 കോടി. 23 കോടി രൂപ അധികം നൽകി
• ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകിയത് 240 കോടി
• എൻഎച്ച്എമമിന് സംസ്ഥാന വിഹിതമായി 425 കോടി നൽകി. ബജറ്റ് വകയിരുത്തലിനേക്കാൾ 60 കോടിയാണ് അധികമായി നൽകിയത്
• അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി വിതരണം ചെയ്തു
• സ്കൂൾ പാചകത്തൊഴിലാളി വേതനത്തിന് 379 കോടി നൽകി
• പുഞ്ച സബ്സിഡി 15 കോടി ബജറ്റിൽ വച്ചു. 44 കോടി ചെലവായി. ബജറ്റ് വകയിരുത്തലിന്റെ ഇരട്ടി, 29 കോടി അധികമായി നൽകി
• സ്കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി നൽകി
• ഇൻകം സപ്പോർട്ട് സ്കീമുകൾക്ക് 68 കോടിയും നൽകി
• ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടിയും നൽകി
• കൊച്ചി മെട്രോയ്ക്ക് ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല. എന്നിട്ടും 439 കോടി നൽകി
• കെഎസ്ഇബിക്ക് 495 കോടിയാണ് നൽകിയത് (ഇതും ബജറ്റിൽ വകയിരുത്തൽ ഇല്ലാത്ത ഇനം)
എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനായിട്ടുണ്ട്. ബജറ്റിൽ വകയിരുത്തലില്ലാത്ത വലിയ ബാധ്യതകളും ഏറ്റെടുക്കേണ്ടിവന്നു.
ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 % അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാ ശ്വാസവും അനുവദിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരുകയാണ്.
സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു
ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി
സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക 50 ശതമാനം പിഎഫിൽ ലയിപ്പിച്ചു
ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകും
