കിണർ വൃത്തിയാക്കുന്നതിനിടെ കിണർ നിർമ്മാണ തൊഴിലാളി മരിച്ചു. അത്തോളി കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. പൊയിൽക്കാവിൽ ആണ് സംഭവം. കിണറിൽ ഓക്സിജൻ ദൗർലഭ്യം ഉണ്ടായിരുന്നതായി സംശയിക്കുന്നു. കിണറിൽ വീണ ബാലകൃഷ്ണനെ കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ശ്രീലത, മക്കൾ :അമൽ ജിത്ത് ,അജന്യ. സഹോദരൻ രാജൻ.
കിണർ നിർമ്മാണ രംഗത്തെ വിദഗ്ദ്ധ തൊഴിലാളിയാണ് ബാലകൃഷ്ണൻ. അത്തോളിയിലും സമീപപഞ്ചായത്തുകളിലുമായി നിരവധി വീടുകളിൽ ഇദ്ദേഹം കിണർ നിർമ്മാണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്
