കെ എ പി ആറാം ബറ്റാലിയനില്‍, ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി മാര്‍ച്ച് 27 ന് പകൽ 11 മണിക്ക്, വളയം പഞ്ചായത്തിലെ, കല്ലുനിരയിലെ കെ എ പി ആറാം ബറ്റാലിയന് ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225 രൂപ. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെലക്ഷന് ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ നേരിട്ടെത്തി അഭിമുഖത്തിനും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണമെന്ന് കമാൻ്റന്റ് അറിയിച്ചു.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍:
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇംഹാന്‍സിൽ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ റെഗുലര്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നും രണ്ട് വര്‍ഷ മുഴുവന്‍ സമയ എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് (റെഗുലര്‍ കോഴ്സ്) പൂര്‍ത്തികരിക്കണം. എം.ഫില്‍ പഠനത്തിന് ശേഷം പ്രസ്തുത വിഷയത്തില്‍ ക്ലീനിക്കല്‍ /ടീച്ചിംഗ്/ഗവേഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്.
അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2359352.
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്
(ബിസില്‍ ) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന തൊഴിലധിഷ്ഠിത സ്കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 7994449314.
ആര്‍മി റിക്രൂട്ട്മെന്റ് റാലി
2025-26 വര്‍ഷം സൈന്യത്തിലേക്ക് അഗ്നിവീര്‍, റെഗുലര്‍ സോള്‍ജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ മുഖേന joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ 2025 ഏപ്രില്‍ 10 വരെ അപക്ഷ നൽകാം. ഫോണ്‍ – 0495 2771881.
സപ്പോര്‍ട്ട് പേഴ്സണ്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്സോ കേസുകളില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കളജി, ചൈല്‍ഡ് ഡവലപ്പ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം (വിദ്യാഭ്യാസം, വളര്‍ച്ച, സംരക്ഷണം) ഉള്ള ബിരുദധാരികള്‍, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷ നൽകാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28.
അപേക്ഷ താപാല്‍ മുഖേനെ അയക്കണം. വിലാസം – ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന് ,കോഴിക്കോട്
673020, ഫോണ്‍ നമ്പര്‍-0495 2378920

ഇന്റര്‍പ്രെട്ടര്‍, ട്രാന്സ്ലേറ്റര്, സ്പെഷ്യല്‍ എഡ്യക്കേറ്റര് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്സോ കേസുകളില്‍ ഇന്റര്‍പ്രെട്ടര്‍, ട്രാന്സ്ലേറ്റര്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന മലയാളം കൂടാതെ മറ്റ് ഭാഷകള്‍ (തമിഴ്, തെലുങ്ക്, കന്നട, ആസാമി, കൊങ്കിണി, മറാഠി, ബീഹാറി, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി, പഞ്ചാബി, ഹിന്ദി തുടങ്ങിയവ) സംസാരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍, ഭിന്നശേഷി കുട്ടികളുടെ ഭാഷ തര്‍ജ്ജമ ചെയ്യാന്‍ പരിശീലനം നേടിയവര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ (സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യലൈസ്ഡ് ഇന്‍ മെന്റലി റിട്ടാഡേഷന്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28. അപേക്ഷ താപാല്‍ മുഖേനെ അയക്കണം. വിലാസം –
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന് ,കോഴിക്കോട്
673020, ഫോണ്‍ നമ്പര്‍-0495 2378920.
ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റന്റ്- കൂടിക്കാഴ്ച 21 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന് ലാബില്‍ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ – 0495 2355900
