അത്തോളി കൊങ്ങന്നൂർ 11-ാം വാർഡിൽ പെട്ട ആനപ്പാറയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടിൽ പ്രവൃത്തി പൂർത്തീകരിച്ച ആനപ്പാറ എം.മന്ദൻ മാസ്റ്റർ സ്മാരക ബസ് ലാൻഡിങ് ആന്റ് ഹാപ്പിനസ് സെന്റർ നാടിന് സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ അധ്യക്ഷയായി.മേഖല ഐ ആൻ്റ് പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ മന്ദൻ മാറ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രദേശത്തെ വികസനത്തിന് വേണ്ടി കൂടുതൽ തുക വകയിരുത്തുമെന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണുമാർ പറഞ്ഞു.
പന്തലായനി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, കെ.അഭിനീഷ്, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത, ഷീബ രാമചന്ദ്രൻ, എ.എം. സരിത, സുധ കാപ്പിൽ, ജൈസൽ കമ്മോട്ടിൽ, കെ.പി ഷാജി, എ.എം ബൈജു , ടി.കെ കരുണാകരൻ, പി. സോമൻ,ടി.പി.അശോകൻ,ഒ.ടി നാരായണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ശ്രീധരൻ സ്വാഗതവും
സ്വാഗത സംഘം കൺവീനർ കെ. ശശികുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രദേശത്തെ ഗായകർ പങ്കെടുത്ത കരോക്കെ ഗാനാലാപനവും അരങ്ങോറി. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലാ പരിസരത്തുനിന്ന് ആനപ്പാറയിലേക്കോ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.

