കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പിഎസ്സ്സി ബിരുദതല മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങി ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 ന് വൈകീട്ട് നാലിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ് ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ QR Code Scan ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയിരിക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം.
ഫോണ്‍ – 0496-2615500, 0495 2370179
എസ് ടി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി (ഒഴിവ് -1 ) താല്‍ക്കാലിക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്സ്. പി വി റ്റി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. പ്രായപരിധി 20 നും 35നും മദ്ധ്യേ. അതാത് പഞ്ചായത്ത്/ഉന്നതിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13500 രൂപ ഓണറേറിയം ലഭിക്കും. യോഗ്യരായവർക്ക് ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0495 2376364,
ടി.ഇ.ഒ പേരാമ്പ്ര : 9744233620.
ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ്ബിഎംആര്‍ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും ബിരുദത്തോടൊപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റേഴ്സ് (എംസിഎ), അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം. ആരോഗ്യ, ഗവേഷണ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 ന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഫോണ്‍ – 0483 2764056, 2765056.
ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 19ന്
കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിലെ കുറുവങ്ങാട്, എലത്തൂര്‍ ഗവ. ഐ.ടി.ഐകളില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍, വെല്‍ഡര്‍) തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 19 ന് രാവിലെ 10.30 മണിക്ക് എലത്തൂര്‍ ഗവ. ഐ.ടി.ഐ യില്‍. മിനിമം യോഗ്യത: പ്ലംബര്‍- മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യ യോഗ്യത. വെല്‍ഡര്‍- ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ദിവസ വേതന നിരക്കില്‍ പ്രതിമാസം പരമാവധി 27,825 രൂപ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍ – 0495-2371451.
വിമുക്തഭടന്മാര്ക്ക് അവസരം
കോമ്പോസിറ്റ് ഇക്കോളജിക്കല്‍ ടാസ്ക് ഫോഴ്സ് ബറ്റാലിയന് (ടിഎ) 39 ഗോര്‍ഖ റൈഫിള്‍സ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന്, ഡയരക്ടര്‍ ജനറല്‍ റീസെറ്റ്ല്മെന്റ് (ഡിജിആര്‍) എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. ടാസ്ക് ഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റ് 2025 മാര്‍ച്ച് മൂന്ന് മുതല്‍ എട്ട് വരെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ (ന്യൂകാന്റ്, പ്രയാഗ് രാജ്, യു.പി) നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ ഏഴ് മണിക്ക് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ എത്തണം.
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 23 ന് രാത്രി 11.55 നകം https://iocl.com/latest-job-opening വഴിയും, ഡിജിആറിലെ തൊഴിലവസരങ്ങള്‍ക്ക് ഓണ്‍ലൈനായും (https://dgrindia.gov.in) അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2771881.
