അത്തോളി : ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട്
ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ” 2 മില്ല്യൺ പ്ലഡ്ജ് ” അത്തോളിയിൽ വൻ വിജയമാക്കാൻ തീരുമാനം. പരിപാടിയുടെ അത്തോളി പഞ്ചായത്ത് തല കൺവെൻഷൻ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു.
ലഹരി ഉപയോഗത്തിൻ്റെ ഭാഗമായി സമൂഹത്തിൻ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും പ്രതിരോധിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നടക്കുന്ന പ്രതിജ്ഞയിൽ ജില്ലയിലെ 20 ലക്ഷം പേർ അണിനിരക്കും.

കൺവെൻഷനിൽ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ, എ.എം സരിത, ബ്ലാക്ക് മെമ്പർമാരായ സുധ കാപ്പിൽ, ബിന്ദു മഠത്തിൽ, പഞ്ചായത്തംഗം എ.എം വേലായുധൻ, സി.ഡി എസ് ചെയർപേഴ്സൺ വിജില സന്തോഷ് , എക്സൈസ് ഓഫീസർ സുരേഷ് ബാബു, എം.സി. സോജൻ , എച്ച്ഐ രതീഷ്, സുനിൽ കൊളക്കാട്, ടി. മുരളി മാസ്റ്റർ, സി.എം സത്യൻ, അസീസ് കൂമുള്ളി, പത്മ ഗിരീഷ്, അബു മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ, ഗോപാലൻ കൊല്ലോത്ത് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് സ്വാഗതവും അസി. സെക്രട്ടറി കെ.രാജേഷ് നന്ദിയും പറഞ്ഞു.

26 ന് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിജ്ഞ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.
