അത്തോളി സ്പോർട് അക്കാദമിയുടെ വോളിബോൾ പരിശീലന ക്യാമ്പിന് അത്തോളി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
പ്രസിഡന്റ് അഡ്വ. സഫ്ദർ ഹാഷ്മി അധ്യക്ഷത വഹിച്ചു. കെ. കെ ശോഭ ടീച്ചർ, സന്ദീപ് നാലുപുരക്കൽ( പി ടി എ പ്രസിഡന്റ്) എന്നിവർ ആശംസകളർപ്പിച്ചു.
സെക്രട്ടറി കെ. കെ. മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ. ടി. രാജേഷ് നന്ദിയും പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗ നിർദേശങ്ങളും, ബോധവൽക്കരണ ക്ലാസും പ്രമുഖ കോച്ചുകളായ ടി. എച് അബ്ദുൽ മജീദ്, നസീർ വടകര എന്നിവർ നൽകി.

ഗ്രൗണ്ട് പരിശീലനം വിഷു അവധിക്കു ശേഷം 19ന് ശനിയാഴ്ച മുതൽ ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എ. എസ്. എ ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 9895944554, 9645398503, 9447383835
