തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് ബന്ധുക്കളും പെൺസുഹൃത്തും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തി. അഫാൻ എന്ന 23 കാരനാണ് വെവ്വേറെ ഇടങ്ങളിലായി 5 പേരെ കൊലപ്പെടുത്തി പൊലീസിൽ കീഴടങ്ങിയത്. അനുജൻ അഫ്സാൻ (14), പിതൃമാതാവ് സൽമാബീവി ( 88), പെൺസുഹൃത്ത് ഫർസാന,ബന്ധുക്കളായ ലത്തീഫ് (63) , ഫാഹിദ ( 53) എന്നിവരാണ് കൊല്ലപ്പെട്ടത്.
മാതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം പേരുമല സ്വദേശിയാണ് അഫാൻ. മൂന്ന് വീടുകളിലായാണ് കൊലപാതകം നടന്നത്.
ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊല നടത്തിയതെന്ന് കരുതുന്നു. രണ്ട് മണിക്കൂറിനിടെയാണ് ക്രൂരകൃത്യങ്ങളെല്ലാം നടത്തിയത്.
കൊലപാതകങ്ങൾക്ക് ശേഷം ഗ്യാസ് തുറന്ന് വിട്ട് തുണികൾ കത്തിക്കാനും പ്രതി ശ്രമം നടത്തി. പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഫാൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് സംശയിക്കുന്നു.

29 കിലോമീറ്ററോളം സഞ്ചരിച്ച് പാങ്ങോടെത്തി പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവിയെയാണ് അഫാന് ആദ്യം വെട്ടി കൊലപ്പെടുത്തിയത്. അവിടെനിന്ന് ചുള്ളാളത്തെത്തി പിതാവിന്റെ സഹോദരന് ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് ചുള്ളാളത്തേക്കുള്ളത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അനിയന് ഒമ്പതാം ക്ലാസുകാരന് അഫ്സാന്, പെണ്‍സുഹൃത്ത് ഫര്‍ഷാന, മാതാവ് ഷെമി എന്നിവരെ ആക്രമിച്ചത്. അഫ്സാനും, ഫര്‍ഷാനയും മരിച്ചെങ്കിലും ഷെമി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. അഫാന് വിളിച്ചതനുസരിച്ചാണ് പെണ്‍സുഹൃത്ത് ഫര്‍ഷാന വീട്ടിലെത്തിയത്. ഷെമി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു
