അന്തരിച്ച വ്യവസായി രത്തൻ ടാറ്റക്ക് അന്ത്യോപചാരമർപ്പിക്കാൻ അദ്ദേഹത്തിൻ്റെ വിശ്വസ്ഥനായ തെരുവുനായ ഗോവയും. രത്തൻ ടാറ്റയുടെ ഭൗതിക ദേഹം പൊതു ദർശനത്തിനു വെച്ച നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിലെത്തിയാണ് ഗോവ അന്ത്യോപചാരമർപ്പിച്ചത്.
11 വർഷം മുമ്പാണ് രത്തൻ ടാറ്റ തെരുവുനായയെ ദത്തെടുക്കുന്നത്. ഗോവ സന്ദർശനത്തിനിടെയാണ് ഒരു തെരുവുനായ തന്നെ പിന്തുടരുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുന്നത്. അതിനെ അദ്ദേഹം മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു. ഗോവ എന്ന് പേരു നൽകി.
മൃഗ സ്നേഹിയായ രത്തൻ ടാറ്റ തൻ്റെ മുംബൈ വസതിയുടേയും താജ് ഹോട്ടലിൻ്റേയും വളപ്പിൽ തെരുവുനായകൾക്ക് നിർബാധം സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. നായകളേയും പൂച്ചകളേയും പരിചരിക്കാനായി ടാറ്റ ട്രസ്റ്റിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും തുടങ്ങുകയുണ്ടായി. തീവ്രപരിചരണത്തിനായി സി ടി സ്കാൻ, എം.ആർ.ഐ, അൾട്രാസൗണ്ട് സൗകര്യങ്ങൾ ആശുപത്രിയിലുണ്ട്
