ഉള്ള്യേരി: കക്കഞ്ചേരിയിലെ പൗരപ്രമുഖനും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന ഡോ. ഒ കെ ശ്രീനിവാസൻ (99) അന്തരിച്ചു. റോയൽ ഇന്ത്യൻ നേവി (മുംബൈ) യിൽ സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ നാലുപുരക്കൽ വത്സല. മക്കൾ: ലത, ലേഖ, ആശ, തനൂജ. മരുമക്കൾ: നരേന്ദ്രൻ കണ്യാർകണ്ടി, ഹരികൃഷ്ണൻ തച്ചറക്കൽ നാലുകണ്ടത്തിൽ, പരേതനായ പ്രസാദ് ഉഷസ്സ്, സുനിൽകുമാർ വേലാറമ്പത്ത് (ആഴ്ചവട്ടം). സഞ്ചയനം: ഞായറാഴ്ച.
