അത്തോളി : അത്തോളി ജിവിഎച്ച്എസ്എസ് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ എസ്പിസി ദിനാഘോഷം നടത്തി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നി വി വി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. അത്തോളി സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രേംകുമാർ ചടങ്ങിന് അഭിവാദ്യം അർപ്പിച്ചു.

സിപിഒ മോളി സിപി, എച്ച് എം ഇൻ ചാർജ് റാണി കെ പി, എസ്.ആർ ജി കൺവീനർ സാബിറ വി കെ, സ്റ്റാഫ് സെക്രട്ടറി സജ്ന, നിഷിത, ജൂനിയർ കേഡറ്റ് ധാർമിക് ധന്ശ്വർ, എ സി പി ഒ രതിഷ എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് അഥീന എസ് പി സി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ക്യാമ്പ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മികച്ച കേഡറ്റായി തെരഞ്ഞെടുത്ത സീനിയർ കേഡറ്റ് അധീനയ്ക്കുള്ള ഉപഹാരസമർപ്പണവും ചടങ്ങിൽ നടക്കുകയുണ്ടായി.സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ കേഡറ്റുകൾ പങ്കെടുത്തു.
