ബാലുശ്ശേരി : മലയോര ഹൈവേ തലയാട്-മലപുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ താഴ് വാരം ബസ് സ്റ്റോപ്പ് മുതല്‍ കേളന്മൂല അങ്ങാടി വരെ ഇന്ന് (07) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു.
താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കട്ടിപ്പാറയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പുന്നൂരില്നിന്ന് ഇടത്തോട്ടും താമരശേരി ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്തേക്കും, പെരുമ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കട്ടിപ്പാറയില്‍നിന്ന് കണ്ണോട്ടിപ്പാറ-പെരുമ്പള്ളി റോഡ് വഴി അമ്പായത്തോടിലേക്കും തിരിച്ചും പോകണമെന്ന് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

